വിവാദ പരാമര്‍ശം: മുന്‍ ഡിജിപി ടി പി. സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം


10 ദിവസത്തിനകം സെന്‍കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും സെന്‍കുമാറിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

കൊച്ചി: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും ഉപാധിയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ 10 ദിവസത്തിനകം സെന്‍കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും സെന്‍കുമാറിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

വാരികയ്ക്ക് അഭിമുഖം നല്‍കിയപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് സെന്‍കുമാറിനെതിരെ ഉയര്‍ന്ന ആരാപണം. പരാമര്‍ശത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെന്‍കുമാറിനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ സെന്‍കുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു.

അഭിമുഖത്തില്‍ താന്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. വാര്‍ഷികസ്ഥിതിവിവര കണക്കിനെ അടിസ്ഥാനമാക്കിയാണ് സംസാരിച്ചതെന്നും ഇത് കണക്കിലെടുക്കാതെയാണ് കേസ് എടുത്തതെന്നും സെന്‍കുമാര്‍ അപേക്ഷയില്‍ പറയുന്നു.സര്‍വീസിലിരിക്കെ ഉന്നത ഉദ്യോഗസ്ഥരുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അപകര്‍ത്തിപ്പെടുത്താനാണ് കേസ് എടുത്തതെന്നും സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section




Most Commented