തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുന:സ്ഥാപിച്ചു. ഡി.ജി.പി ടി.പി സെന്കുമാറിന്റേതാണ് നടപടി. നിഥിന് അഗര്‍വാളിനെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു. സംവിധാനത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, കൈക്കൂലി, അഴിമതി എന്നിവ അന്വേഷിക്കുന്നതിനുള്ള ആഭ്യന്തര വിജിലന്‍സ് സംവിധാനണിത്. 2009 ല്‍ സെന്‍കുമാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച വിജിലന്‍സ് സെല്‍ പിന്നീട് നിഷ്ക്രിയമായി മാറിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും സംവിധാനം പുന:സ്ഥാപിച്ചില്ല. ആഭ്യന്തര വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ പോലീസ് സേനയിലെ ദുഷ്പ്രവണതകള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് സേനയെ ശുദ്ധീകരിക്കാനുള്ള നീക്കങ്ങളുമായി സെന്‍കുമാര്‍ മുന്നോട്ടുപോകുന്നത്. സെന്‍കുമാറിന്റെ ഓഫീസ് ജീവനക്കാരന്റെ അദ്ദേഹമറിയാതെ സര്‍ക്കാര്‍ മാറ്റിയിരുന്നു. 15 വര്‍ഷമായി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഗണ്മാന് ഗ്രേഡ് എസ്.ഐ അനിലിനെയാണ് മാറ്റിയത്. സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു.
സെന്‍കുമാറിനോട് സര്‍ക്കാരിനുള്ള അതൃപ്തിയാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..