തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാവും സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുക. ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നിയമനം സംബന്ധിച്ചും മറ്റ് പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ വ്യക്തത ആവശ്യപ്പെടും. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന.
ജിഷവധം, പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം തുടങ്ങിയ കേസുകള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ശരിയല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി വന്നശേഷവും ഡി.ജി.പി നിയമനം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കാന് ഒരുങ്ങിയിരുന്നു. എന്നാല്‍ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അദ്ദേഹത്തിന്റെ അഭിഭാഷകന് അവസാന നിമിഷം പിന്മാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..