തിരുവനന്തപുരം:  സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആയി പുന:ക്രമീകരിച്ചുവെന്ന് സി.എം.ഡി. അലി അസ്ഗര്‍ പാഷ അറിയിച്ചു.

കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയായി ക്രമീകരിച്ചിരുന്നു. ഇതു മൂലം ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് അസൗകര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുന:ക്രമീകരണത്തിന് നിര്‍ദ്ദേശിച്ചതെന്നും സി.എം.ഡി. അറിയിച്ചു. 

Content Highlights: Sypplyco working hours rescheduled to 10 am to 7.30 pm