സ്വരൂപ് ജനാർദനൻ.2020 ൽ മാതൃഭൂമി ഡോട്കോം തയ്യാറാക്കിയ വീഡിയോയിൽ നിന്ന്
കല്പറ്റ: വാഹനാപകടത്തില്‍ കാല് നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതിവിധി. കല്പറ്റ പുളിയാര്‍മല സ്വദേശിയും നര്‍ത്തകനുമായ സ്വരൂപ് ജനാര്‍ദനനാണ് അനുകൂല വിധി ലഭിച്ചത്. വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ ജഡ്ജി എസ്.കെ. അനില്‍കുമാറാണ് വിധി പറഞ്ഞത്.
2020 ഫെബ്രുവരി എട്ടിന് പുളിയാര്മലയിലുണ്ടായ വാഹനാപകടത്തിലാണ് സ്വരൂപിന് പരിക്കേറ്റത്. സ്വരൂപ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കോയമ്പത്തൂരിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ നഷ്ടമായി. നഷ്ടപരിഹാരമായി 1,24,42,200 രൂപയും പലിശയും, കേസ് നടത്തിപ്പ് ചെലവുമുള്‍പ്പടെ 1,52,65,127 രൂപ സ്വരൂപിന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം.
വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍നിന്ന് വിധിച്ച നഷ്ടപരിഹാരങ്ങളില്‍ ഏറ്റവും വലിയ തുകയിലൊന്നാണിത്. പരാതിക്കാരനുവേണ്ടി അഡ്വ. സാബു ജോണ്‍ ഓലിക്കല്‍ ഹാജരായി. 2020 ജൂൺമാസം സ്വരൂപിനെ കുറിച്ച് മാതൃഭൂമി ഡോട്കോം വീഡിയോ തയ്യാറാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..