
-
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ഭർത്താവിനും പങ്കെന്ന് റിപ്പോർട്ടുകൾ. സ്വപ്നയുടെ ഭർത്താവ് സ്വർണക്കടത്ത് സംഘവുമായി ചർച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്നയെയും സുഹൃത്ത് സന്ദീപ് നായരെയും കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഹോട്ടൽ മുറിയിൽ വെച്ച് നിരവധി തവണ കള്ളക്കടത്ത് സംഘവുമൊത്തുള്ള ചർച്ചകളിൽ പങ്കെടുത്തു.
ഹോട്ടൽ മുറികളിൽ സ്വർണക്കടത്തു സംഘവുമായി ചർച്ച നടത്താൻ ജയശങ്കർ നിരവധി തവണ താമസിച്ചിരുന്നു. ജയശങ്കറിന്റെ തിരിച്ചറിയിൽ കാർഡും ഇവിടെ നിന്നും കസ്റ്റംസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അരുണാണ് ഈ മുറികൾ സ്വർണക്കടത്ത് സംഘത്തിനായി ബുക്ക് ചെയ്തത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
Content Highlight: swapna's husband involved in gold smuggling
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..