'എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം'; ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ്


ഭീഷണി സന്ദേശം റെക്കോര്‍ഡിംഗ്‌സ് അടക്കം കൈമാറി ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന

സ്വപ്‌നാ സുരേഷ്‌| Photo: Mathrubhumi

കൊച്ചി: തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നുണ്ടെന്ന് സ്വപ്ന സുരേഷ്. എത്രനാള്‍ ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഭീഷണി സന്ദേശം വന്നത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

നേരത്തെ ഇന്റര്‍നെറ്റിലൂടെയുള്ള ഫോണ്‍ വിളികളാണ് ലഭിച്ചതെങ്കില്‍, വിളിക്കുന്നയാളുടെ പേരും വിലാസവുമൊക്കെ പറഞ്ഞുള്ള ഫോണ്‍ വിളികളാണ് ഇപ്പോള്‍ വരുന്നത്. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിര്‍ത്താനും ആരോപണങ്ങള്‍ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കില്‍ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു.

വിളിച്ചയാള്‍ മരട് അനീഷ് എന്നയാളുടെ പേര് പറഞ്ഞു. ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പല കേസുകളിലേയും പ്രതിയാണെന്നും ക്രിമിനല്‍ ബന്ധമുണ്ടെന്നുമാണ് അറിഞ്ഞത്. കെ.ടി ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. അത് റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയില്ലെന്നും സ്വപ്ന പറഞ്ഞു.

ഇ.ഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപോവാതിരിക്കാനാണ് ഇത്തരം ഭീഷണിയെന്ന് മനസ്സിലായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലും അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെ തന്നെ ഗുഢാലോചന കേസിലെ അന്വേഷണമെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് വിളിക്കുകയാണ്. ഇ.ഡിയുടെ അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ക്രൈം ബ്രാഞ്ചില്‍ നിന്നും അതുമായി ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാവുന്നതെന്നും സ്വപ്‌ന പറഞ്ഞു.

വലിയ ഭീഷണിയാണ് ഉയരുന്നത്. താനും മകനും അമ്മയും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ മരണപ്പെടാം എന്ന സ്ഥിതിയാണുളളത്. എന്നാല്‍ ജീവനുള്ളിടത്തോളം കാലം ഇ.ഡിയുമായി സഹകരിക്കും. കേസ് തെളിയാന്‍ പരമാവധി ശ്രമിക്കും. പരമാവധി തെളിവ് ഇ.ഡിക്ക് നല്‍കുകയാണ് ലക്ഷ്യം. പക്ഷെ ഇത് എവിടെ ചെന്നെത്തുമെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.

Content Highlights: swapna suresh says life is in threat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented