സ്വപ്ന സുരേഷ്
ബെംഗളൂരു: വിജേഷ് പിള്ളയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ സ്വാഗതം ചെയ്യുന്നുവെന്ന് സ്വപ്‌ന സുരേഷ്. വിജേഷ് പിള്ള മാന നഷ്ടത്തിന് കൊടുത്ത പരാതിയില്‍ കേസെടുത്തതിന് പിന്നില്‍ മുഖ്യമന്ത്രിയിലോ ഡിജിപിയിലോ അദ്ദേഹത്തിന് സ്വാധീനം കാണുമായിരിക്കുമെന്നും സ്വപ്‌ന പറഞ്ഞു. അതേ സമയം തനിക്കെതിരെ ഇടത് എംഎല്‍എ കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായെന്നും സ്വപ്‌ന ആരാഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് സ്വപ്‌നയുടെ പ്രതികരണം.
സ്വപ്‌നയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
വിജേഷ് പിള്ളയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
വിജേഷ് പിള്ള എന്നേ ബാംഗ്ലൂരില്‍ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാന്‍ പിറ്റേ ദിവസം തന്നെ കര്‍ണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയില്‍ വഴി പരാതി അയക്കുന്നു. അവര്‍ ആ പരാതി ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റര്‍ ചെയ്യുന്നു.
ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയില്‍ പോലീസിന് കേസ് എടുക്കാന്‍ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാന്‍ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാല്‍ എനിക്ക് കര്‍ണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.
കര്‍ണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയില്‍ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയില്‍ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.
കെ ടി ജലീലിന്റെ പരാതിയില്‍ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?
Content Highlights: Swapna Suresh says I welcome the case taken by crime branch on Vijesh Pillai's complaint
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..