സ്വപ്ന സുരേഷ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Facebook/swapna suresh
ബെംഗളൂരു: തന്റെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചുവെന്ന് സ്വപ്‌ന സുരേഷ്. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച ഹോട്ടലില്‍ കൊണ്ടുപോയി തെളിവ് ശേഖരിച്ചുവെന്നും സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍', സ്വപ്‌ന സുരേഷ് ചോദിച്ചു. ബെംഗളൂരുവിലെ കൃഷ്ണരാജപുരം പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് സ്വപ്‌നയോട് നിര്‍ദേശിച്ചിരുന്നു.
സ്വര്‍ണ്ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നും വധഭീഷണിയുള്‍പ്പെടെ ഉണ്ടായെന്നുമുള്ള ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞുവിട്ടയാളെന്ന് പറഞ്ഞാണ് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നായിരുന്നു ആരോപണം. ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ വിവരമുള്‍പ്പെടെ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഇ.ഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
Content Highlights: swapna suresh on case against vijesh pillai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..