'ഇതിന്റെ അവസാനം കാണാതെ അടങ്ങില്ല; മാപ്പ് പറയണമെങ്കില്‍ ഒന്നുകൂടി ജനിക്കണം'- സ്വപ്ന


2 min read
Read later
Print
Share

ഞാന്‍ ഒരിക്കല്‍ക്കൂടി പറയുന്നു .. ഞാന്‍ മാപ്പ് പറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ജനിക്കണം, മിസ്റ്റര്‍ ഗോവിന്ദന്‍. കാരണം എന്റെ മനസാക്ഷിക്കുമുന്നില്‍ ഞാന്‍ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ഭാഗത്തുനിന്ന് മാപ്പ് പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട'

സ്വപ്‌ന സുരേഷ് | Photo - Mathrubhumi archives

ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാപ്പ് പറയണമെങ്കില്‍ താന്‍ ഒരിക്കല്‍ക്കൂടി ജനിക്കണമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ ഭാഗത്തുനിന്ന് മാപ്പ് പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാല്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്ന് അവര്‍ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സ്വര്‍ണക്കടത്ത് കേസിന്റെ അവസാനം കാണാതെ സ്വപ്‌ന അടങ്ങില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഒരിക്കല്‍ക്കൂടി പറയുന്നു .. ഞാന്‍ മാപ്പ് പറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ജനിക്കണം, മിസ്റ്റര്‍ ഗോവിന്ദന്‍. കാരണം എന്റെ മനസാക്ഷിക്കുമുന്നില്‍ ഞാന്‍ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ഭാഗത്തുനിന്ന് മാപ്പ് പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാല്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കും' - അവര്‍ പറഞ്ഞു.

ഷാജ് കിരണ്‍ എന്നയാള്‍ കാണാന്‍ വന്നശേഷം ഗൂഢാലോചന ആരോപിച്ച് തനിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ തനിക്കെതിരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്‌ന സുരേഷ് അടങ്ങില്ല. മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പറയാനുള്ളത് ഇതാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും അതിനെ സ്വാഗതം ചെയ്യും കേസ് നേരിടും പക്ഷെ, എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരാന്‍ മരണംവരെ പരിശ്രമം നടത്തും. മുഖ്യമന്ത്രി തന്റെ പിതാവോ അമ്മാവനോ അല്ല. അദ്ദേഹം പ്രതികരിക്കാത്തത് കാര്യമാക്കുന്നില്ല. എല്ലാവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഏതെങ്കിലും കേസില്‍ എന്നെ മൂന്ന് വര്‍ഷമെങ്കിലും അകത്താക്കുമെന്നാണ് വിജേഷ് പിള്ള എന്നയാള്‍ പറഞ്ഞത്. ഇപ്പോള്‍ എന്താണ് സംഭവിച്ചത്. ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നു. വിജേഷ് പിള്ള പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? എനിക്ക് ഭയമില്ല.

മുഖ്യമന്ത്രി അയച്ചതാണെന്ന് പറഞ്ഞാണ് ഷാജ് കിരണ്‍ എന്ന അവതാരം ആദ്യംവന്നത്. ഒത്തുതീര്‍പ്പിനാണ് വന്നത്. പറഞ്ഞകാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ജനങ്ങളെ അറിയിച്ചതോടെ ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസെടുത്തു. ഷാജ് കിരണിനെ രക്ഷപ്പെടുത്തിക്കൊണ്ട് എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ അടുത്തയാള്‍ വന്നിരിക്കുന്നു. എം.വി ഗോവിന്ദന്‍ എന്ന് പേരുള്ള ആരോ അയച്ചതാണെന്ന് പറഞ്ഞാണ് അയാള്‍ വന്നത്. എം.വി ഗോവിന്ദന്‍ ആരാണെന്ന് അറിയില്ല. രണ്ടാമത്തെയാളും 30 കോടിയുടെ കാര്യംപറഞ്ഞ് വെബ് സീരീസിറ്റിന്റെ കഥയുണ്ടാക്കി ഒത്തുതീര്‍പ്പിനാണ് വന്നത്. നീ നാടുവിട്ട് പോകണമെന്ന് പറഞ്ഞു. പക്ഷെ ഞാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍വന്നു ജനങ്ങളെ അറിയിച്ചു. കേരളത്തിന്റെ സ്ഥിതി എത്ര ദയനീയമാണ്. ഇവര്‍ക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ട്. അതാണ് ഇവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. ക്രൈബ്രാഞ്ച് അടുത്ത കേസ് എനിക്കെതിരെ എടുത്തിരിക്കുന്നു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്. എത്ര ദയനീയമാണ് കാര്യങ്ങള്‍. എനിക്കെതിരെ കേസെടുക്കേണ്ട കാര്യം ഇതിലുണ്ടോ?

ഞാന്‍ ഇരിക്കുന്ന സ്ഥലത്ത് ഇന്നയാള്‍ വിട്ടു എന്നുപറഞ്ഞ് വന്നയാള്‍ പറഞ്ഞകാര്യങ്ങളാണ് പുറത്തുവിട്ടത്. ഞാന്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. എനിക്ക് ഗോവിന്ദനെ അറിയില്ല. പിന്നെ എന്തിനാണ് എനിക്കെതിരെ കേസെടുത്തത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട വക്കീല്‍ നോട്ടീസയച്ചെന്ന് പറയുന്നു. നോട്ടീസ് ലഭിച്ചാല്‍ മറുപടി കൊടുക്കാന്‍ അഭിഭാഷകനോട് നിര്‍ദേശിക്കും - അവര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വപ്ന സുരേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത് . ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതേക്കുറിച്ചാണ് സ്വപ്‌ന സുരേഷിന്റെ പ്രതികരണം.

Content Highlights: Swapna Suresh gold smuggling case M.V Govindan Cm Pinarayi Vijayan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PK Sreemathi

1 min

'എന്നാലും എന്റെ വിദ്യേ'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി ശ്രീമതി ടീച്ചര്‍

Jun 7, 2023


Vidya

2 min

വ്യാജരേഖ മാത്രമല്ല; വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചെന്ന് SC\ST സെല്‍ റിപ്പോര്‍ട്

Jun 7, 2023


Bichu X Malayil, K Vidya

1 min

'വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ'; ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറി ഡോ. ബിച്ചു മലയില്‍

Jun 7, 2023

Most Commented