'അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കൊള്ളാം'; ശിവശങ്കര്‍ ഉറപ്പുനല്‍കിയെന്ന് സ്വപ്‌ന    


ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒന്‍പതാം അധ്യായത്തിലാണ് ചതിക്കപ്പെട്ടുവെന്ന അവകാശവാദവുമായി സ്വപ്ന രംഗത്ത് വന്നിരിക്കുന്നത്.

എം.ശിവശങ്കർ, സ്വപ്ന സുരേഷ് |ഫോട്ടോ:ANI

കൊച്ചി: ശിവശങ്കറുമായുള്ള അടുപ്പം വൈകാരികമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. കോണ്‍സുലേറ്റ് വഴിയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശിവശങ്കര്‍ തന്നെ ഉപയോഗിക്കുകുയായിരുന്നുവെന്നും 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയില്‍ സ്വപ്‌ന സുരേഷ് പറയുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് രൂപമെടുത്ത ചതിയുടെ ഒരു ചിലന്തിവലയുണ്ടെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒന്‍പതാം അധ്യായത്തിലാണ് ചതിക്കപ്പെട്ടുവെന്ന അവകാശവാദവുമായി സ്വപ്ന രംഗത്ത് വന്നിരിക്കുന്നത്.

താനിക്ക് സമാന്തരമായി ജയശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കിയെടുത്തു. തന്നേയും മോളേയും കൊല്ലാന്‍ ശ്രമിച്ച ജയശങ്കറിനേയും ശിവശങ്കര്‍ ഒപ്പം നിര്‍ത്തി. അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും നല്‍കി. കോണ്‍സുലേറ്റിലെ അനധികൃത പ്രവര്‍ത്തികളെക്കുറിച്ച് പറഞ്ഞപ്പോള്‍ ശിവശങ്കറിന് ഒരു ഉത്കണ്ഠയുമുണ്ടായില്ലെന്നും കൂടുതല്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും സ്വപ്ന പറയുന്നു.



ഗ്രീന്‍ ചാനല്‍ ദുരുപയോഗം ചെയ്ത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ചെയ്തുകൊടുക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. ഇതേ കോണ്‍സുലേറ്റിനേയും ഗ്രീന്‍ ചാനലിനേയും തങ്ങളുടെ ഡീല്‍ നടത്തുന്നതിന് ഉപയോഗിച്ചു. സ്പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചതിനെക്കുറിച്ചും മറ്റ് നിയമനങ്ങളെക്കുറിച്ചും ചിലന്തിവലയെന്ന അധ്യായത്തില്‍ അവര്‍ വിവരിക്കുന്നുണ്ട്.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ചിലന്തിവല ഒരു കെണിയാണെന്ന് തിരിച്ചറിയാന്‍ വൈകിയെന്നാണ് സ്വപ്ന പറയുന്നത്. ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ശിവശങ്കരിന്റെ നിയന്ത്രണത്തിലൂടെയാണ്. കോണ്‍സുലേറ്റിനെ ഇക്കാര്യത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ശിവശങ്കറിന്റെ നീക്കങ്ങള്‍. ഐടി വകുപ്പിലെ പദ്ധതികളില്‍ ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു.

ശിവശങ്കര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ നടത്തിയെടുത്തത് പോലെ കോണ്‍സുലേറ്റിലെ അറബി ചില ഫേവറുകള്‍ തിരിച്ചും ആവശ്യപ്പെട്ട് തുടങ്ങി. ഒരു നയതന്ത്ര ഉദ്യോഗസ്ഥന് ലഭിക്കാന്‍ സാധ്യതയില്ലാത്ത എക്സ് കാറ്റഗറി സുരക്ഷ ശിവശങ്കറിനെ ഉപയോഗിച്ച് അറബിക്ക് നേടിക്കൊടുത്തുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. കേരളത്തില്‍ അറബിക്ക് ഇത് സാധ്യമാക്കി കൊടുത്തപ്പോള്‍ വിദേശത്ത് പ്രത്യേകിച്ച് ഗള്‍ഫില്‍ പോകുമ്പോള്‍ ഇത്തരം സഹായങ്ങള്‍ തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും മനസ്സിലായി.

Content Highlights: swapna suresh, chathiyude padmavyuham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented