ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര: സ്‌മൈലിയില്‍ തുടങ്ങിയ ബന്ധത്തെക്കുറിച്ച് സ്വപ്ന


എം.ശിവശങ്കർ, സ്വപ്ന സുരേഷ് |ഫോട്ടോ:ANI

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കറുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം തുറന്നെഴുതി കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ്. ചതിയുടെ പത്മവ്യൂഹം എന്ന് പേരിട്ടിരിക്കുന്ന തന്റെ ആത്മകഥയിലാണ് സ്വപ്ന സുരേഷ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ശിവശങ്കറുമായുള്ള ബന്ധവും സംബന്ധിച്ച് വിവരിക്കുന്നത്. പുസ്തകം ഉടന്‍ വിപണിയിലിറങ്ങും. കറന്റ് ബുക്‌സാണ് പ്രസാധകര്‍.

ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്. ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതില്‍ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച 'ഉമ്മ സ്‌മൈലി'യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂര്‍വ്വം മറന്നതായിരുന്നോ എന്ന് താനിപ്പോള്‍ സംശയിക്കുന്നുവെന്നും അവര്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.'2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കര്‍സാറും ഞാനും ഇരുവരുടെയും ജീവിതത്തില്‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയില്‍ മാസത്തില്‍ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകള്‍ ഏറ്റവും മധുരതരമായിരുന്നു. കോണ്‍സുലേറ്റിന്‌ തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യല്‍ ട്രിപ്പ് എന്ന നിലയില്‍ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം. വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളില്‍ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവര്‍ സാര്‍ ഇടയ്ക്ക് വീട്ടില്‍ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തില്‍ കെട്ടി. നിറുകയില്‍ കുങ്കമമിട്ടു. എന്നിട്ടു പറഞ്ഞു. I am a man, never leave you' സ്വപ്നയുടെ പുസത്കത്തില്‍ പറയുന്നു.

മുന്‍പ് എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് പുസ്തകത്തിന്‌ സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. താന്‍ ഊട്ടിയിലെ കുതിരയാണെന്നും താന്‍ പുസ്തകമിറക്കിയാല്‍ ഇതിനേക്കാള്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നും സ്വപ്ന പറഞ്ഞിരുന്നു

Content Highlights: swapna suresh-chathiyude padmavyuham book


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented