എം.വി. ഗോവിന്ദൻ, സ്വപ്ന സുരേഷ് | Photo: മാതൃഭൂമി
ബെംഗളൂരു: തനിക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. കേസ് കൊടുത്ത് തന്നെ വിരട്ടാമെന്നത് സ്വപ്‌നത്തില്‍ മാത്രമേ നടക്കൂ. നമുക്ക് കോടതിയില്‍ കാണാമെന്നും സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ഗോവിന്ദന്‍, കോടതിയിലേക്ക് സ്വാഗതം. ഇനി നമുക്ക് കോടതിയില്‍ കാണാം. കേസ് കൊടുത്ത് വിരട്ടാമെന്നത് സ്വപ്‌നത്തില്‍ മാത്രമേ നടക്കൂവെന്ന് അങ്ങയെ അറിയിക്കുന്നു. 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോര്‍ട്ട് ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണം എന്നാണ് എന്റെ അപേക്ഷ. ഗോവിന്ദനെ കോടതിയില്‍ വെച്ച് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു', സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇത്തവണ മലയാളത്തില്‍ മാത്രമാണ് തന്റെ കുറിപ്പ്. ഇത് മലയാളിയായ ഗോവിന്ദന് വേണ്ടി മാത്രമാണ്. തന്റെ സന്ദേശം അദ്ദേഹം കൃത്യമായി തന്നെ മനസിലാക്കണം. അതിനാണ് മലയാളത്തില്‍ കുറിച്ചതെന്നും സ്വപ്‌ന വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് സ്വപ്‌ന സുരേഷിനേയും വിജേഷ് പിള്ളയേയും പ്രതികളാക്കി എം.വി. ഗോവിന്ദന്‍ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. തുറന്ന കോടതിയില്‍വെച്ച് അദ്ദേഹം മജിസ്ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നു.
Content Highlights: swapna suresh challenges cpm state secretary mv govindan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..