സ്വപ്ന സുരേഷ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സുരക്ഷ നല്‍കാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ല. സുരക്ഷ ആവശ്യമുള്ളപ്പോള്‍ ഇ.ഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കാറുള്ളത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലെന്നും അതിനാല്‍ കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നും ഇ.ഡി പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്.
കേസില്‍ സ്വപ്ന ബുധനാഴ്ച ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരായില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മറ്റൊരുദിവസം ഹാജരാകാമെന്ന് സ്വപ്ന ഇ.ഡി.യെ അറിയിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. സ്വപ്നയെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നത്.
കെ.ടി.ജലീല്‍ നല്‍കിയ ഗൂഢാലോചനാക്കേസില്‍ ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് സ്വപ്നയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഇ.ഡി.യും പോലീസും ഒരേദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു സ്വപ്നയുടെ വിശദീകരണം. ഇതോടെ സ്വപ്നയ്ക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കേസില്‍ പി.സി. ജോര്‍ജിനെ വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് ചോദ്യംചെയ്യും. നേരത്തെ വ്യാഴാഴ്ച ചോദ്യംചെയ്യലിന് എത്താനായിരുന്നു പി.സി. ജോര്‍ജിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ അന്നേദിവസം അസൗകര്യമുണ്ടെന്ന് പി.സി. ജോര്‍ജ് മറുപടി നല്‍കി. തുടര്‍ന്നാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഷാജ് കിരണ്‍, സരിത്ത് എന്നിവരെയും കേസില്‍ ചോദ്യംചെയ്തിരുന്നു.
Content Highlights: swapna suresh cannot provide central security says ED
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..