സ്വപ്‌നയുടെ പുസകത്തിൽ പങ്കുവെച്ച ശിവശങ്കറുമൊത്തുള്ള ചിത്രങ്ങൾ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി തനിക്കുള്ള ബന്ധങ്ങളെ തുറന്നെഴുതിയ സ്വപ്‌ന സുരേഷ് തന്റെ പുസ്തകത്തില്‍ അദ്ദേഹവുമൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചു. സര്‍ക്കാര്‍ പദ്ധതികളിലൂടെ ശിവശങ്കര്‍ കോടികള്‍ സമ്പാദിച്ചെന്ന് ആരോപിക്കുന്ന സ്വപ്‌ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും ആരോപണങ്ങള്‍ പുസ്തകത്തിലൂടെ ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചതിയുടെ പത്മവ്യൂഹമെന്ന സ്വപ്‌നയുടെ ആത്മകഥയിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളും ചിത്രങ്ങളുടെ അകമ്പടിയോടെ വിവരിക്കുന്നത്.'അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്. കോവിഡും പ്രളയകാലവും നാട്ടുകാര്‍ക്ക് വിഷമത്തിന്റേതായിരുന്നെങ്കില്‍ ശിവശങ്കറിനും ബന്ധപ്പെട്ടവര്‍ക്കും പദ്ധതികളുടെ വിളയെടുപ്പായിരുന്നു' സ്വപ്‌നയുടെ പുസ്‌കത്തില്‍ പറയുന്നു.
ഐടി ഹബ് തുടങ്ങുന്നതിനൊപ്പം തന്നെ സ്‌പേസ് മേഖലയിലെ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള വീണയുടെ ആവശ്യത്തിനായി എന്റെ ഭാഷാപരിജ്ഞാനവും ബന്ധങ്ങളും ഉപയോഗിക്കാനുമായി കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രിയും സാറും കണ്ടെത്തിയതാണ് എന്റെ സ്‌പേസ്പാര്‍ക്ക് നിയമനം. മുന്തിയ ശമ്പളവും എനിക്ക് അവിടെ ഫിക്‌സ് ചെയ്തു.
.jpg?$p=57f9a5e&&q=0.8)
ഐടി വകുപ്പിന്റെ സുവര്‍ണ്ണകാലമായിരുന്നല്ലോ കോവിഡ് കാലം. സകലം ഐടി നിര്‍ബന്ധിതമാകുകയാണ്. അതിനിടയിലാണ് സ്പ്രിംഗ്‌ളര്‍ വന്നത്. ജനങ്ങളുടെ ഡാറ്റബേസ് ആ തക്കത്തിന് ശിവശങ്കര്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റു. അതിലൂടെ വീണാ വിജയന്‍ കോടികള്‍ സമ്പാദിച്ചു. ആ വിഷയത്തില്‍ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ ശിവശങ്കറുമായി നേരിട്ട് ഏറ്റുമുട്ടി. വിവാദമായതോടെ ഡാറ്റാ കച്ചവടത്തില്‍ ഒടുവില്‍ ശിവശങ്കറിനെ ബലിമൃഗമാക്കി' സ്വപ്‌നയുടെ പുസ്തകത്തില്‍ വിവരിക്കുന്നു.
സ്വപ്‌ന പുസ്‌കത്തില്‍ പങ്കുവെച്ച ചില ചിത്രങ്ങള്‍....
.jpg?$p=bbdbd83&&q=0.8)
.jpg?$p=eacdd91&&q=0.8)
.jpg?$p=3bbfda3&&q=0.8)
.jpg?$p=e0a8b21&&q=0.8)
Content Highlights: swapna suresh book-chathiyude padmavyuham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..