സ്വപ്നയുടെ ആരോപണം; മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും നിരപരാധിത്വം തെളിയിക്കണം- വി.ഡി. സതീശൻ


ഞരമ്പ് രോഗം ഉണ്ടായിരുന്ന നിരവധി പേര്‍ ഉണ്ടായിട്ടും പാര്‍ട്ടി കമ്മിഷന്‍ ചര്‍ച്ച ചെയ്ത് സി.പി.എം. തന്നെ കോടതിയും പൊലീസ് സ്റ്റേഷനുമായി. പര്‍ട്ടിക്കുള്ളില്‍ ആരോപണം ഉണ്ടായാലും പൊലീസിന് കൈമാറണമായിരുന്നുവെന്ന് വി.ഡി. സതീശൻ.

വി.ഡി. സതീശൻ | Photo: മാതൃഭൂമി

കാസർകോട്: സ്വപ്‌നയുടെ മൊഴിയിൽ വിശ്വാസ്യതയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അവരില്‍ നിന്നും പരാതി എഴുതി വാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് പിണറായി വിജയന്‍. സരിതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത സ്വപ്‌ന സുരേഷിന് ഇല്ലാതാക്കുന്നത് എങ്ങനെയാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇതേമൊഴി തന്നെയാണ് സ്വപ്ന മജിസ്‌ട്രേറ്റിനും ഇ.ഡിക്കും നല്‍കിയത്. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവുമായി സി.പി.എം ധാരണയിലായതിനാല്‍ സ്വപ്‌നയുടെ മൊഴിയില്‍ ഇ.ഡിയും കേസെടുക്കില്ല. മൊഴി തെറ്റാണെങ്കില്‍ മുഖ്യമന്ത്രിയും കൂട്ടരും അതേ കോടതിയില്‍ നിയമപരമായി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് കാട്ടി അതേ കോടതിയില്‍ കേസ് കൊടുക്കാതെ ഷാജ് കിരണിനെ അയയ്ക്കുകയും ഒപ്പമുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോകുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ആരോപണവിധേയരായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും മുന്‍ സ്പീക്കറും നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം എന്നതുകൊണ്ടാണ് എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. ഞരമ്പ് രോഗം ഉണ്ടായിരുന്ന നിരവധി പേര്‍ ഉണ്ടായിട്ടും പാര്‍ട്ടി കമ്മിഷന്‍ ചര്‍ച്ച ചെയ്ത് സി.പി.എം. തന്നെ കോടതിയും പൊലീസ് സ്റ്റേഷനുമായി. പര്‍ട്ടിക്കുള്ളില്‍ ആരോപണം ഉണ്ടായാലും പൊലീസിന് കൈമാറണമായിരുന്നു. അതു ചെയ്യാതെ പാര്‍ട്ടി പൊലീസും കോടതിയുമാകുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ നാട്ടില്‍ കോടതികളുടെയും പൊലീസ് സ്റ്റേഷനുകളുടെയും ആവശ്യമില്ല. ഇങ്ങനെയുള്ളവരാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യു.ജി.സി നിബന്ധനകള്‍ക്ക് വിരുദ്ധമായി നിയമിതരായ എല്ലാ വൈസ് ചാന്‍സിലര്‍മാരോടും സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ത്തത് പോലെ സംസ്ഥാനത്തെ ക്രമസമാധാനവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തകര്‍ത്തിരിക്കുകയാണ്. പൊലീസിനെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Content Highlights: swapna suresh allegations- vd satheesan press meet against government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented