'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'


2 min read
Read later
Print
Share

സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. നിയമവിരുദ്ധമായിട്ടാണ് ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്‌ന ആരോപിച്ചു.

'കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത്. അത് പൂര്‍ണ്ണമായും വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്നാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ വിദേശ പ്രതിനിധിക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തില്‍ നിന്ന് ലീലാ റാവിസ് ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനില്‍ നടക്കുന്ന ഡി ലിറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുക. ഹോട്ടലിലേക്ക് മടങ്ങുക. വീണ്ടും വിമാനത്താവളത്തിലേക്ക് ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഷെഡ്യൂള്‍. അതിനെ വളച്ച് തിരിച്ചത് ഞാനാണ്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും സന്ദര്‍ശിച്ചത് നിയമവിരുദ്ധമായിട്ടാണ്. ക്ലിഫ് ഹൗസിലെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ല. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം അന്ന് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിളിച്ച് പൈലറ്റ് വാഹനം വഴി തിരിച്ചുവിട്ടവളാണ് ഞാന്‍. ഇവരുടെ നിര്‍ദേശപ്രകാരം ഞാന്‍ തന്നെയാണ് അതൊക്കെ ചെയ്തത്'സ്വപ്‌ന പറഞ്ഞു.

ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചത്. വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തത്. യൂസഫലി അടക്കമുള്ള മറ്റുള്ളവരുടെ സാന്നിധ്യമില്ലാതെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഷാര്‍ജ ഭരണാധികാരിയുമായി സംസാരിച്ച് റെഡിയാക്കാനായിരുന്നു ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് എന്താണ് കുഴപ്പമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ ചോദിക്കുന്നത്. ഒരു കുഴപ്പവുമില്ല. എന്നാല്‍ നിയവിരുദ്ധമായിട്ടാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി, വീണ വിജയന്‍, കമല ഇങ്ങനെയുള്ളവരൊക്കെ ഷാര്‍ജ ശൈഖിന് ഗിഫ്റ്റ് നല്‍കിയിട്ടുണ്ട്. കൈക്കൂലി നല്‍കിയെന്ന് താന്‍ പറഞ്ഞിട്ടില്ല. വളരെ സിംപിളായ ഇംഗ്ലീഷിലാണ് താന്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. ഇവര്‍ കണ്ടതിനേക്കാള്‍ അപ്പുറം ഷാര്‍ജ ശൈഖ് കണ്ടിട്ടുണ്ട്. ഇതൊന്നും അവര്‍ സ്വീകരിക്കില്ല. ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുത്. ഇംഗ്ലീഷ് നേരെ വായിച്ച് മനസ്സിലാക്കണം. എന്റെ പക്കല്‍ വീഡിയോ ഉണ്ടെന്നും സ്വപ്‌ന പറഞ്ഞു.

കോണ്‍സുല്‍ ജനറലിനെ ഉപയോഗിച്ച് കറന്‍സി ഇവിടെ നിന്ന്കൊടുത്തുവിടുകയായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ തൊഴുത് നില്‍ക്കാത്തവരുണ്ടോ. എന്നാല്‍ യുഎഇയില്‍ അത് ലഭിക്കില്ല.ആ സൗകര്യമാണ് ഞാന്‍ ഒരുക്കി നല്‍കിയത്.

കെ.ടി.ജലീല്‍ ഏതൊക്കെ രീതിയില്‍ സമീപിച്ചിട്ടുണ്ടെന്നും അതില്‍ ഏതൊക്കെ നിയമപരമായിരുന്നുവെന്നും ഏതൊക്കെ നിയമവിരുദ്ധമായിരുന്നുവെന്നും പിന്നീട് പറയാമെന്നും സ്വപ്‌ന പറഞ്ഞു.

Content Highlights: swapna suresh allegations-cm pinarayi vijayan and family sharjah ruler visit

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car accident

1 min

നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടോടി, കൂട്ടനിലവിളി, രക്ഷകനായത് ബൈക്ക് യാത്രികന്‍ | VIDEO

Jun 7, 2023


maharajas college pm arsho

1 min

പാസ്സായത് എഴുതാത്ത പരീക്ഷയോ? എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍

Jun 6, 2023


k vidhya maharajas forged document

1 min

വിദ്യക്കെതിരെ ചുമത്തിയത് ജാമ്യമില്ലാക്കുറ്റം, അറസ്റ്റുണ്ടായേക്കും; ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാം

Jun 7, 2023

Most Commented