തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് എഴുതിയ കത്തും പിന്നാലെ വന്ന ടെലിഫോണ്‍ സംഭാഷണവും വെളിപ്പെടുത്തലുകളും എല്ലാം പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള ശുപാര്‍ശ തിരുവനന്തപുരം റേഞ്ച് ഐജി ഡിജിപിക്ക് കൈമാറിയത്‌.

 

കോടതിയില്‍ ഹാജരാക്കിയ കത്തും ടെലിഫോണ്‍ സംഭാഷണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.