മന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ഥമാണ് കേരളത്തില്‍ നടക്കുന്നത്- സ്വാമി ചിദാനന്ദപുരി


ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതില്‍ മുഖ്യമന്ത്രിയോട് കൃതജ്ഞതയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.

മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുന്ന അനര്‍ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിന്റെ അധ്യക്ഷപ്രസംഗം നിര്‍വഹിക്കവേ അദ്ദേഹം പറഞ്ഞു.

വടക്കന്‍ കേരളത്തിലെ ലോകനാര്‍ക്കാവില്‍ തന്ത്രിയെ കടത്തനാട് രാജാവ് പുറത്താക്കിയെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസംഗിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ചിദാനന്ദപുരിയുടെ വിമര്‍ശനം. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയിട്ടില്ലെന്നും മേല്‍ശാന്തിയെയാണ് പുറത്താക്കിയതെന്നും ചിദാനന്ദപുരി പറഞ്ഞു.

ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതില്‍ മുഖ്യമന്ത്രിയോട് കൃതജ്ഞതയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ എം എം മണിയെയും ജി സുധാകരനെയും പ്രസംഗത്തില്‍ ചിദാനന്ദപുരി വിമര്‍ശിച്ചു.

content highlights: swami chidanandapuri criticises chief minister pinarayi vijayan, sabarimala karma samiti, ayyappa bhaktha sangamam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented