സുലൈമാൻ
അന്തിക്കാട്: തൃപ്രയാറിലെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്നുമാറി നല്‍കിയത് കഴിച്ചതുമൂലം രോഗി മരിച്ചതായി പരാതി. താന്ന്യം പള്ളിപ്പറമ്പില്‍ സുലൈമാന്‍ (66) ആണ് മരിച്ചത്. ദീര്‍ഘനാളായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു സുലൈമാന്‍. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.
തൃപ്രയാറിലെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങിയ മരുന്ന് കഴിച്ചതിനുശേഷം ഇദ്ദേഹത്തിന് വായില്‍ വ്രണങ്ങള്‍ വന്നു. തുടര്‍ന്ന് കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിലായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടറാണ് മരുന്നുമാറി നല്‍കിയതായി കണ്ടെത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ബന്ധുക്കള്‍ അന്തിക്കാട് പോലീസില്‍ പരാതി നല്കി. അസ്വാഭാവികമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു.
കാന്‍സറിനുള്ള മരുന്നാണ് തെറ്റിനല്കിയതെന്നും ഇത് അഞ്ച് ദിവസം കഴിച്ചതിനുശേഷമാണ് സുലൈമാന്‍ ഗുരുതരാവസ്ഥയിലായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുലൈമാന്‍ ചിറയ്ക്കല്‍ സെന്ററില്‍ പലചരക്ക് കട നടത്തിയിരുന്നു. ഭാര്യ: നൂര്ജഹാന്. മക്കള്‍: സനു, ഫര്‍സാന (മസ്ക്കത്ത്), ഫിറോസ് (ഖത്തര്‍), മരുമകന്: ഷമീര്‍ (മസ്ക്കത്ത്). കബറടക്കം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചിറയ്ക്കല്‍ മുഹ്യ്ദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍ നടത്തും.
Content Highlights: Suspicion of drug diversion from medical store; He died under treatment
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..