പ്രവീൺ റാണ
തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എ.എസ്.ഐ.ക്ക് സസ്പെന്ഷന്. ചോരന് എന്ന സിനിമ സംവിധാനം ചെയ്ത സാന്റോ അന്തിക്കാടിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി.യാണ് സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രവീണ്‍ റാണയെ പിടികൂടിയതിനു പിന്നാലെ സാന്റോ അന്തിക്കാടിനെ റൂറല്‍ പോലീസ് ആസ്ഥാനത്തുനിന്ന് സ്ഥലം മാറ്റിയിരുന്നു. റാണ തട്ടിപ്പുകാരനാണെന്ന് തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയായിരുന്നു സാന്റോ സിനിമ സംവിധാനം ചെയ്തത്. ഇതോടെ സാന്റോയെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്ന് വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് തുടര്‍നടപടികളുണ്ടായില്ല.
പോലീസിലെ പല ഉന്നതരുമായും പ്രവീണ്‍ റാണയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം നേരത്തേതന്നെ ഉയര്‍ന്നിരുന്നു. പൊലീസില്‍നിന്ന് വിരമിച്ച പല ഉദ്യോഗസ്ഥരും റാണയുടെ സ്റ്റാഫംഗങ്ങളിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: suspension for asi santo anthikad who directed a movie praveen rana cast as the hero
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..