സി.ഐക്കെതിരായ നടപടി: സര്‍ക്കാരിനെക്കൊണ്ട് തെറ്റുതിരുത്തിച്ചത് കോണ്‍ഗ്രസിന്റെ സമരമെന്ന് സതീശന്‍


ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പോലീസ് ഇൻസ്പെക്ടർ സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ഡി.സി.സി. നടത്തിയ മാർച്ചിനിടയിൽ ടയറിൽ തീകൊളുത്തി പ്രതിഷേധിക്കുന്ന പ്രവർത്തകൻ |ഫോട്ടോ. ടി.കെ. പ്രദീപ്കുമാർ

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ ബെന്നി ബെഹനാന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോണ്‍ഗ്രസ് ഉപരോധ സമരം നടത്തുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെക്കൊണ്ട് തെറ്റുതിരുത്തിക്കാനും നടപടി സ്വീകരിക്കാനും പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയ സമരമാണ്. എറണാകുളത്തെ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യുഡിഎഫും കോണ്‍ഗ്രസും സ്വീകരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മരിച്ച വിദ്യാര്‍ഥിനിക്ക് ഇപ്പോഴെങ്കിലും നീതി ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തതായി എസ്പി ഔദ്യോഗികമായി അന്‍വര്‍ സാദത്ത് എംഎല്‍എ ഫോണില്‍ വിളിച്ചറിയിച്ചെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented