കൊച്ചി: കോതമംഗലം മാനസ കൊലക്കേസില്‍ ബിഹാറില്‍ അറസ്റ്റിലായ പ്രതികളെ ആലുവ എസ്.പി ഓഫീസിലെത്തിച്ചു. സോനുകുമാര്‍ മോദി, മനേഷ്‌കുമാര്‍ വര്‍മ എന്നിവരെയാണ് ആലുവയിലെത്തിച്ചത്. ഇവരുടെ ഫോണുകളില്‍നിന്നാണ് നിര്‍ണായകമായ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവര്‍ മനേഷ്‌കുമാര്‍ വര്‍മയെയും ബിഹാറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം എസ്.ഐ മാഹീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്.  

കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം.

Content Highlights: Suspects arrested at bihar in manasa case brought to kochi