സുശീല സന്തോഷ്, യു.രമ്യ
പത്തനംതിട്ട: പന്തളം നഗരസഭയിൽ ബി.ജെ.പി.യുടെ സുശീല സന്തോഷിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തർക്കം നിലനിന്നിരുന്ന പന്തളത്ത് പാർട്ടി നേതൃത്വമാണ് സുശീല സന്തോഷിന്റെ പേര് നിർദേശിച്ചത്. അധ്യക്ഷ സ്ഥാനം ജനറൽ ആയിരുന്നെങ്കിലും തർക്കം ഉടലെടുത്തതിനാൽ വനിതാ അംഗത്തെ നഗരസഭാധ്യക്ഷയാക്കാൻ പാർട്ടി നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.
യു. രമ്യയെയാണ് ഉപാധ്യക്ഷയായി പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെ 18 കൗൺസിലർമാരിൽ 14 പേരും വനിതകളാണ്. ആകെ 33 സീറ്റുകളിൽ 18 സീറ്റുകൾ നേടിയാണ് പന്തളത്ത് ബി.ജെ.പി. ഭരണം പിടിച്ചത്. യു.ഡി.എഫ്. അഞ്ച് സീറ്റുകളിലും എൽ.ഡി.എഫ്. ഒമ്പത് സീറ്റുകളിലും വിജയിച്ചു. ഒരു സ്വതന്ത്രനും നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ അധ്യക്ഷ തിരഞ്ഞെടുപ്പിൽനിന്ന് സ്വതന്ത്രൻ വിട്ടുനിന്നു. നഗരസഭകളിൽ ഇത്തവണ പന്തളത്തും പാലക്കാടും മാത്രമാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. പന്തളം നഗരസഭ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.
Content Highlights:susheela santosh pandalam municipality chairperson
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..