വത്സല മാധ്യമങ്ങളോട് പ്രതികരിക്കുന്നു, സൂര്യഗായത്രി, അരുൺ
തിരുവനന്തപുരം: സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് വധശിക്ഷ തന്നെ നല്‍കണമായിരുന്നുവെന്ന് സൂര്യഗായത്രിയുടെ അമ്മ വത്സല. മകളെ നഷ്ടപ്പെട്ട വേദനയില്‍ താന്‍ ദുഃഖിക്കുന്നതുപോലെ ഇനി ഒരമ്മമാരും ദുഃഖിക്കരുതെന്നും വത്സല പറഞ്ഞു. കേസില്‍ പ്രതിയായ അരുണിന് ജീവപര്യന്തം തടവും 20 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി പരിസരത്തുവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
'ഒരു സെക്കന്‍ഡ് പോലും അവന്‍ ഇനി ഭൂമിയില്‍ വാഴാന്‍ പാടില്ല. ഞാന്‍ ദുഃഖിക്കുന്നതുപോലെ ഒരമ്മമാരും ഇനി ദുഃഖിക്കരുത്. ആറ് ലക്ഷമല്ല, പത്ത് ലക്ഷം തന്നാലും അവന്‍ ഇനി ഭൂമിയില്‍ ഉണ്ടാകരുത്. എന്റെ പൊന്നുമോളെ ക്രൂരമായി കുത്തിക്കൊന്നവന് വധശിക്ഷ തന്നെ നല്‍കണം' - വത്സല പറഞ്ഞു.
മകള്‍ പോയതിന് ശേഷം തെരുവുനായയെ പോലെ എല്ലാവരും എന്നെ റോഡില്‍ വലിച്ചെറിയുകയാണ്. ആശ്രയത്തിന് പോലും ആരുമില്ല. മോള്‍ ഇപ്പോഴും ഒപ്പമുണ്ടെന്ന് കരുതി അവളുടെ ചിത്രവുംകൊണ്ടാണ് നടക്കുന്നത്. രാവും പകലും തന്റെ കണ്ണീര്‍ വീഴുന്നതുപോലെ അവന്റെ അമ്മയുടെയും അച്ഛന്റേയും കണ്ണീര്‍ വീണാല്‍ മാത്രമേ തനിക്ക് സമാധാനമാകുവെന്നും വത്സല പറഞ്ഞു.
Content Highlights: suryagayathri mother response after court verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..