ന്യൂഡല്‍ഹി: നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിയെ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. ഐകകണ്‌ഠേനയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ വി.എസ്.പി സിങ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

നേരത്തെ കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോള്‍ സുരേഷ്‌ഗോപി മന്ത്രിസഭയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. ഏറെ വിശ്വാസത്തോടെ തന്നെ ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്ന് നിയമന വിവരം അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

Content Highlights: Suresh Gopi selected as member of coconut development board member