പാലാ ബിഷപ്പിനെ സന്ദർശിച്ച് സുരേഷ് ഗോപി; ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പിനെ കണ്ട് സുധാകരനും സതീശനും


പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായെത്തിയ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും സന്ദർശിച്ചു.

സുരേഷ് ഗോപി എംപി പാലാ ബിഷപ്പിനെ സന്ദർശിക്കാനെത്തിയപ്പോൾ | Photo: Screengrab

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ വിവാദമായതിന് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.

വ്യാഴാഴ്ച രാവിലെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ സുരേഷ് ഗോപി എം.പി സന്ദര്‍ശിച്ചു. നേരത്തെ ബിഷപ്പിന് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട് ബിജെപി നേതാക്കളായ എഎൻ രാധാകൃഷ്ണൻ, പികെ കൃഷ്ണദാസ് അടക്കമുള്ളവർ ബിഷപ്പ് ഹൗസിൽ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയും ബിഷപ്പ് ഹൗസിൽ എത്തിയിരിക്കുന്നത്.

നാളെ അദ്ദേഹം ഡൽഹിയിലേക്ക് പോകുന്നുണ്ട്. തുടർന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. നിലവിലെ സംസ്ഥാനത്തെ വിവാദ വിഷയങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായെത്തിയ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സന്ദർശിച്ചു.

നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം വന്നിരുന്നു. വിഡി സതീശൻ ഇക്കാര്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. ഇതിൽ സഭയുടെ അവ്യക്തതയും അതൃപ്തിയും ഇല്ലാതാക്കാൻ വേണ്ടിയും തങ്ങളുടെ നിലപാട് സഭയെ അറിയിക്കാൻ വേണ്ടിയുമാണ് ഇരുവരും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിനെ സന്ദർശിക്കാൻ എത്തിയതെന്നാണ് വിവരം.

കോട്ടയത്ത് ഇരുവർക്കും ഇന്ന് യോഗങ്ങളുണ്ട്. ഡിസിസി ഭാരവാഹികളുടെ യോഗം, കെപിസിസി ഭാരവാഹികളുടെ യോഗം, യുഡിഎഫ് ജില്ലാ നേതൃയോഗം തുടങ്ങിയവ ഇന്ന് കോട്ടയത്ത് വെച്ച് നടക്കുന്നുണ്ട്. ഇതിന് മുമ്പാണ് സുധാകരനും വിഡി സതീശനും ബിഷപ്പ് ഹൗസിലെത്തിയത്.

Content Highlights: Suresh gopi MP visit pala bishop, K sudhakaran and VD satheesan visit Changanassery athirupatha arch bishop

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented