പുലിമിഴി വരച്ച്, പുലിച്ചുവടില്‍ ലയിച്ച്; 'പുലി'യായി സുരേഷ്ഗോപി


ശക്തൻ പുലിക്കളിസംഘത്തിന്റെ മെയ്യെഴുത്ത് പരിപാടിയിൽ കുട്ടിപ്പുലിക്ക് പുലിക്കണ്ണ് വരയ്ക്കുന്ന സുരേഷ്‌ഗോപി

തൃശ്ശൂര്‍: കുട്ടിപ്പുലിയടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ചാണ് മുന്‍ എം.പി. കൂടിയായ നടന്‍ സുരേഷ്ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പുലിത്താളത്തിനൊപ്പം ഇളകിയാടിയ പുലിച്ചുവടുകളില്‍ ലയിച്ചുനില്‍ക്കുകയും ചെയ്തു. എല്ലാവര്‍ക്കും ഓണാശംസയും നേര്‍ന്നു. വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തുനിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ളവയെന്ന് അദ്ദേഹം പറഞ്ഞു.

ശക്തന്‍ പുലിക്കളിസംഘമാണ് മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുലിക്കളിയുടെ പ്രചാരണം ലക്ഷ്യംവെച്ചായിരുന്നു പരിപാടി. പുലിക്കളിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിയാനുള്ള അവസരം ഒരുക്കുകകൂടിയായിരുന്നു ലക്ഷ്യം.



ചടങ്ങില്‍ കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള അധ്യക്ഷനായി. ബേബി പി. ആന്റണി, സജീവന്‍ കുട്ടംകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. അഞ്ചാംക്ലാസുകാരന്‍ പുതൂര്‍ക്കര സ്വദേശി ആദിന്‍ അനുരാജ്, വെളിയന്നൂര്‍ സ്വദേശികളായ കദിരേശന്‍, പരമു, പാട്ടുരായ്ക്കല്‍ സ്വദേശി സന്തോഷ് എന്നിവരാണ് പുലികളായത്. അശോകന്‍ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ, കുട്ടപ്പന്‍ വെളിയന്നൂര്‍, പ്രകാശന്‍ പാട്ടുരായ്ക്കല്‍, ബാലസു, രഘു കാനാട്ടുകര തുടങ്ങിയവര്‍ മെയ്യെഴുത്തിന് നേതൃത്വം നല്‍കി.

Content Highlights: Suresh gopi at pulikkali event in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented