ഗുരുവായൂരിലെ യാത്ര പടുകുഴിയില്‍പെട്ടതുപോലെ, ഇവര്‍ എവിടെനിന്നാണ് എന്‍ജിനീയറിങ് പഠിച്ചത്- സുരേഷ് ഗോപി


കേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

മുൻ എം.പി. സുരേഷ് ഗോപി ഗുരുവായൂർ മേൽപ്പാലനിർമാണം സന്ദർശിക്കാനെത്തിയപ്പോൾ

ഗുരുവായൂര്‍: ഗുരുവായൂരിലെ തകര്‍ന്ന റോഡുകളെ വിമര്‍ശിച്ച് മുന്‍ എം.പി. സുരേഷ് ഗോപി. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. യാത്രചെയ്ത് ഗുരുവായൂരിലേക്ക് എത്തിയാല്‍ പടുകുഴിയില്‍പെട്ടതുപോലെയാണ്. മേല്‍പ്പാലത്തിനടുത്ത് സര്‍വീസ് റോഡ് അപകടപാതയാണ്. ഇതിലൂടെ എങ്ങനെ വാഹനങ്ങള്‍ പോകും. കരാറുകാരും നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നവരും എവിടെനിന്നാണ് എന്‍ജിനീയറിങ് പഠിച്ചത്?-സുരേഷ് ഗോപി ചോദിച്ചു.

മേല്‍പ്പാലം പണികള്‍ പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഓഡിറ്റോറിയത്തില്‍ സേവ് ഗുരുവായൂര്‍ മിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംവാദ സദസ്സും നടത്തി. സേവ് ഗുരുവായൂര്‍ മിഷന്‍ കണ്‍വീനറും നടനുമായ ശിവജി ഗുരുവായൂര്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, മിഷന്‍ ഭാരവാഹികളായ കെ.ബി. സുരേഷ്, അജു എം.ജോണി, കെ.ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Content Highlights: suresh gopi about road in guruvayur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented