കുഞ്ഞമ്പു | ഫോട്ടോ: രാമനാഥ് പൈ
കാസര്‍കോട്: സുരങ്ക നിര്‍മാണത്തിലൂടെ പ്രശസ്തനായ കാസര്‍കോട് ബീമ്പുങ്കാല്‍ നീര്‍ക്കയയിലെ കുഞ്ഞമ്പു (74) അന്തരിച്ചു. പരേതരായ കോമന്റെയും കൊട്ടിയയുടെയും മകനാണ്. ഭാര്യ: ശാരദ, മക്കള്‍: രതീഷ്, വാസന്തി, ദയാമണി. മരുമക്കള്‍: ശ്രീധരന്, തമ്പാര്‍, ദിവ്യ.
ജലശേഖരണ രീതിയായ 'സുരങ്ക'(തുരങ്കം) യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ ശേഷിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു കുഞ്ഞമ്പു. തന്റെ 16 വയസ്സുമുതല്‍ സ്വന്തമായി തുരങ്കനിര്‍മാണം തുടങ്ങിയ കുഞ്ഞമ്പു അമ്പത് വര്‍ഷത്തോളം അദ്ദേഹം ഈ രംഗത്തു പ്രവർത്തിച്ചിരുന്നു. കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവിടങ്ങളിലുമായി ആയിരത്തിലേറെ സുരങ്കങ്ങളാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്.
Read More: വെള്ളം തേടി മണ്ണിനടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍
യുനസ്കോയുടെ സംരക്ഷിക്കപ്പെടേണ്ട പൈതൃകങ്ങളുടെ നിരീക്ഷണ പട്ടികയില്‍ പെട്ട സുരങ്കകളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞമ്പുവായിരുന്നു. ഈ രംഗത്തെ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Content Highlights: Suranga expert Kunjambu passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..