'നിയമവ്യവസ്ഥയെ അപഹസിക്കലാകും'; കണിച്ചുകുളങ്ങര കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ കെ.എം.ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

2006 മുതല്‍ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഉണ്ണിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കേസിലെ സാഹചര്യം വ്യത്യാസമാണെന്നും ജാമ്യം അനുവദിച്ചാല്‍ അത് നിയമവ്യവസ്ഥയെ അപഹസിക്കലാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.



ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കെതിരെ ഉണ്ണിയുള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉണ്ണിയുടെ ആവശ്യം.

2005 ജൂലായ് 20-നാണ് കണിച്ചുകുളങ്ങര കവലയില്‍ ആസൂത്രിത അപകടത്തില്‍ എവറസ്റ്റ് ചിട്ടിഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.

ഉണ്ണിക്ക് വേണ്ടി അഭിഭാഷകന്‍ രഞ്ജിത് മാരാരും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദുമാണ് ഹാജരായത്.


Content Highlights: Supreme Court rejected the bail plea of ​​the accused Kanichukulangara Murder Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented