വീണാ ജോർജ് തിരഞ്ഞെടുപ്പ് അഴിമതി നടത്തിയിട്ടില്ല; വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

വീണയുടെ ഭാഗത്തുനിന്ന് ഉണ്ടായത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും അതിനാൽ ഹർജി മെറിറ്റിൽ കേൾക്കണമെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് മെറിറ്റ് പരിഗണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

വീണാ ജോർജ് | Photo: https://www.facebook.com/veenageorgeofficial

തിരുവനന്തപുരം: ആറന്മുള നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. എതിർ സ്ഥാനാർഥി കെ. ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി.ആർ. സോജിയാണ് വീണ തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നാരോപിച്ച് ഹർജി നൽകിയത്.

തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ ഭർത്താവിന്റെ ബേങ്ക് വിവരം പത്രികയിൽ നിന്ന് മറച്ചുവെച്ചെന്നായിരുന്നു വീണയ്ക്കെതിരായ ആരോപണം. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ ഓർത്തോഡോക്സ് സിറിയൻ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വോട്ട് തേടിയതായും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ നേരത്തെ വസ്തുതകൾ പരിശോധിച്ച് ഹൈക്കോടതി തള്ളിയ വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2021-ൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതായും അതിനാൽ ഈ ഹർജി അപ്രസക്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ വീണയുടെ ഭാഗത്തുനിന്ന് ഉണ്ടായത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും അതിനാൽ ഹർജി മെറിറ്റിൽ കേൾക്കേണമെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് മെറിറ്റ് പരിഗണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

തിരഞ്ഞെടുപ്പ് കേസുകളിൽ അപ്പീലുകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസത്തെ കോടതി വിമർശിച്ചു. 2017-ലാണ് സോജിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. പിന്നീട് ഹർജിയിൽ അന്തിമ വാദം കേൾക്കലിനായി ലിസ്റ്റ് ചെയ്തത് ഇപ്പോഴാണ്. വീണാ ജോർജിന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായി. വി.ആർ. സോജിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കൈലാസ് നാഥ പിള്ള ഹാജരായി.

Content Highlights: Supreme court reject plea against veena georege


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented