മാണി സി കാപ്പന്റെ ജയം ചോദ്യം ചെയ്തുള്ള ഹർജി; പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ ഹർജിക്കാരന് നിർദേശം


ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ് 

മാണി സി. കാപ്പൻ| Photo: Mathrubhumi

ന്യൂഡൽഹി: പാലാ മണ്ഡലത്തിൽ മാണി സി കാപ്പന്റെ ജയം ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തിയോട് പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതി നിർദേശം. ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്ത് രണ്ട് ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. മണ്ഡലത്തിലെ വോട്ടർ ആയ സണ്ണി ജോസഫും തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായ സി.വി. ജോണും ആണ് ഹർജിക്കാർ. ഇതിൽ സി.വി. ജോൺ നേരിട്ട് ഹാജരായാണ് ഹൈക്കോടതിയിൽ വാദം ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ കൃത്യമായി വാദം ഉന്നയിക്കാൻ സാധിക്കാത്തതിനാൽ ഹൈക്കോടതി സണ്ണി ജോസഫിന്റെ സീനിയർ അഭിഭാഷകനായ പി. വിശ്വനാഥിനെ സി.വി. ജോണിന്റെയും അഭിഭാഷകനായി നിയമിച്ചു. ഇതിനെതിരെ മാണി സി കാപ്പൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.



പി വിശ്വനാഥൻ സി.വി. ജോണിന് വേണ്ടി ഹാജരാകുന്നത് ഭിന്ന താത്പര്യമാണെന്ന് മാണി സി കാപ്പന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവർ ചൂണ്ടിക്കാട്ടി. സണ്ണി ജോസഫ് നൽകിയ ഹർജിയിലെ എതിർ കക്ഷികളിൽ ഒരാളാണ് സി.വി. ജോൺ. അതിനാൽ പി വിശ്വനാഥന് ഒരേ സമയം ഇരുവർക്കും വേണ്ടി ഹാജരാകാൻ കഴിയില്ലെന്ന് സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് വാദിച്ചു. സണ്ണി ജോസഫിന്റെ ഹർജിയിലെ ഒരാവശ്യം മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധു ആക്കണമെന്നും ജോസ് കെ മാണിയെ വിജയി ആയി പ്രഖ്യാപിക്കണമെന്നും ആയിരുന്നു.

Content Highlights: supreme court order in mani c kappan victory pala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented