ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫെബ്രുവരി 16-ന് മുമ്പ് വിചാരണ പൂര്‍ത്തായില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ അതു പരിഗണിച്ചുകൊണ്ട് ഉത്തരവ് ഇറക്കുന്ന കാര്യം ആലോചിക്കാമെന്നും ജസ്റ്റിസ് എഎന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തീര്‍പ്പാക്കിയ കോടതി ഇക്കാര്യത്തില്‍ വിചാരണ കോടതി മാത്രം സുപ്രീം കോടതിയെ സമീപിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി. ഇതോടെ വിചാരണ കോടതി ജഡ്ജിയുടെ നിലപാടിന് അനുസരിച്ചാകും ഇനി ഈ കേസിന്റെ ഭാവിയെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമവിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. 202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം പെട്ടെന്ന് സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും റോത്തഗി പറഞ്ഞു.
കേസില്‍ പുതിയ തെളിവുകളുണ്ടെന്നും ഇതു അവഗണിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണെന്നും, എത്രയും വേഗത്തില്‍ വിധി പറയണമെന്നും, ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകക്കെടുത്ത സാക്ഷിയാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.
Content Highlights: Supreme Court on actress assault case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..