ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ കേരള ജഡ്ജിമാര്‍ ഇല്ലെന്ന പോരായ്മ പരിഹരിക്കണം- യു.യു ലളിത്


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

ജസ്റ്റിസ് യു .യു ലളിത് | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരില്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ഇല്ലെന്ന പോരായ്മ പരിഹരിക്കേണ്ടതാണെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു ലളിത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടെ പ്രാതിനിധ്യത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജഡ്ജിമാരും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കേരള ഹൈക്കോടതിയില്‍ നിന്നുള്ള രണ്ട് പേര്‍ നിലവില്‍ സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ്. ജസ്റ്റിസ് കെ. എം. ജോസഫും ജസ്റ്റിസ് സി.ടി രവികുമാറും. എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോനും വിരമിച്ച ശേഷം കേരളത്തില്‍ നിന്നൊരു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. സീനിയോറിറ്റി ഉള്‍പ്പടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഇതിന് കാരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.



ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുന്ന വ്യക്തി, ആ കോടതിയിലെ മറ്റ് ജഡ്ജിമാരെക്കാള്‍ സീനിയര്‍ ആയിരിക്കണമെന്നും ജസ്റ്റിസ് ലളിത് അഭിപ്രായപ്പെട്ടു. ഇത് കാരണമാണ് പലപ്പോഴും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയാത്തത്. ഇക്കാര്യം കൊളീജിയം പരിശോധിക്കേണ്ടതാണ്.

ജഡ്ജിമാരുടെ കുറവ് കാരണം കേരള ഹൈക്കോടതിയില്‍ കേസുകള്‍ ലിസ്റ്റ് ചെയ്യുന്നില്ലെന്ന ആക്ഷേപം ഇല്ല. എന്നാല്‍, അലഹബാദ് ഹൈക്കോടതി ഉള്‍പ്പടെ മറ്റ് ചില ഹൈക്കോടതിയില്‍ നിന്ന് ജഡ്ജിമാരുടെ കുറവിനെ തുടര്‍ന്ന് കേസുകള്‍ ലിസ്റ്റ് ചെയ്യുന്നില്ലെന്ന പരാതികള്‍ ഉയരുന്നുണ്ട്. കേരള ഹൈക്കോടതിയില്‍ കൊളീജിയം ചേരുന്നില്ലെന്ന പരാതി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് യു. യു. ലളിത് പറഞ്ഞു.

കൊളീജിയം സമ്പ്രദായത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ അവ നീക്കംചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്‌ക്കേണ്ടത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് കൊളീജിയം നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.

ഷഷ്ടിപൂര്‍ത്തി കേരളത്തില്‍, പ്രകൃതി മനോഹാരിത മാടിവിളിക്കുന്ന സംസ്ഥാനം

ബന്ധുക്കള്‍ ആരും ഇല്ലെങ്കിലും താന്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന സംസ്ഥാനം കേരളമാണെന്നും തന്റെ ഷഷ്ടി പൂര്‍ത്തി കേരളത്തില്‍ ആഘോഷിച്ചത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുടുംബ സമേതം കേരളത്തില്‍ എത്തും. സമീപ വര്‍ഷങ്ങളില്‍ മുടങ്ങാതെ ആയുര്‍വേദ ചികിത്സയ്ക്കായി ജസ്റ്റിസ് ലളിതും കുടുംബവും കേരളത്തില്‍ എത്താറുണ്ട്. മഹാരാഷ്ട്രയിലെ ഷോളാപ്പൂര്‍ സ്വദേശിയായ ജസ്റ്റിസ് യു.യു ലളിതിന് ആറ് ഭാഷകള്‍ അറിയാം. മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും കേട്ടാല്‍ അല്‍പ്പസ്വല്‍പ്പം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതം പഠിച്ചതിനാലാണ് മലയാളം കേട്ടാല്‍ മനസിലാകുന്നതെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി.

Content Highlights: uu lalith, interview, supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented