ഹൈക്കോടതി പാര്‍ക്കിങ്ങിന് സ്ഥലംനല്‍കിക്കൂടേയെന്ന് സുപ്രീംകോടതി; എതിര്‍പ്പില്ലെന്ന് കേന്ദ്രം, പക്ഷേ..


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

Photo-PTI

ന്യൂഡല്‍ഹി: കൊച്ചി മംഗളവനത്തിന് സമീപത്ത് ഹൈക്കോടതിയുടെ പാര്‍ക്കിങ്ങിനായി അല്‍പ്പം ഭൂമി വിട്ടുനല്‍കിക്കൂടെയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. ഭൂമി വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജി സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, പക്ഷിസങ്കേതമായ മംഗള വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശിയ ഹരിത ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയ നിരോധനം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

2019-ല്‍ ആണ് ഹൈക്കോടതിയുടെ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് എറണാകുളം വില്ലേജിലെ കണയന്നൂര്‍ താലൂക്കിലെ 466.2 ചതുരശ്ര മീറ്റര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്ര സര്‍ക്കാരും റയില്‍വേ ബോര്‍ഡും സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പാര്‍ക്കിങ്ങിനായി അല്‍പ്പം ഭൂമി വിട്ടുനല്‍കിക്കൂടെയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആരാഞ്ഞത്.

ഭൂമി വിട്ടുനല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശിച്ച ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വിലക്കി ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആ ഹര്‍ജിക്ക് ഒപ്പം തങ്ങളുടെ പുതിയ ഹര്‍ജിയും പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

മംഗളവനത്തിലേക്ക് പോകുന്ന സലീം അലി റോഡിന് സമീപത്തുള്ള ഭൂമി 35 വര്‍ഷത്തെ ലീസിന് സംസ്ഥാന സര്‍ക്കാരിന് നല്‍കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിലധികം രൂപ ഭൂമിയുടെ വാടകയിനത്തില്‍ റെയില്‍വെയ്ക്ക് കൈമാറണമെന്ന ശുപാര്‍ശ ജില്ലാ കളക്ടര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഭൂമി കൈമാറ്റം മാത്രം നടന്നില്ല. ഇതിനെതിരേ ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്തതാണ് കേന്ദ്ര സര്‍ക്കാരും റയില്‍വേ ബോര്‍ഡും സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്.

Content Highlights: Supreme Court has asked the central government to allow some land for the parking of the High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented