പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: അടക്കം കൊല്ലി വല (പഴ്സ് സീൻ വല) ഉപയോഗിച്ച് നിബന്ധനകളോടെ മത്സ്യബന്ധനം നടത്താന്‍ സുപ്രീം കോടതി അനുമതി നല്കി. തീരദേശത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്കാണ് അടക്കം കൊല്ലി വല ഉപയോഗിക്കുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയത്.
മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന വിധത്തില്‍ ചെറു മീനുകളെ പോലും അടക്കം കൊല്ലി വല ഉപയോഗിച്ച് കോരി എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും നിരോധനം ഏര്‍പ്പെടുത്തിയത്. ഇതില്‍ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി നിബന്ധനകളൊടെ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത്.
സുപ്രീം കോടതി ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍.
1. രജിസ്റ്റര്‍ ചെയ്ത ബോട്ടുകളില്‍ മല്‍സ്യ ബന്ധനത്തിന് പോകുന്നവര്‍ക്ക് മാത്രമേ അടക്കം കൊല്ലി വല ഉപയോഗിക്കാന്‍ അനുമതി നല്‍കാവൂ.
2. ബോട്ടുകളില്‍ നിര്‍ബന്ധമായും ജിപിഎസ് സംവിധാനം ഉണ്ടാകണം.
3. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമേ അടക്കം കൊല്ലി വല ഉപയോഗിച്ച് ഉള്ള മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാവൂ.
4. അനുമതി ലഭിക്കുന്ന ബോട്ടുകള്‍ രാവിലെ എട്ട് മണിക്ക് ശേഷമേ തീരത്ത് നിന്ന് യാത്ര തിരിക്കാവൂ. അന്ന് വൈകിട്ട് ആറിന് മുമ്പ് മടങ്ങണം.
5. ബോട്ടില്‍ ഉള്ള എല്ലാവര്ക്കും നിര്‍ബന്ധമായും ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം.
Content Highlights: Supreme Court gives permission for fishing with Purse seine nets subject to conditions
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..