കുഫോസ് മുന്‍ വി.സിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും


ബി. ബാലഗോപാല്‍| മാതൃഭൂമി ന്യൂസ്

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഡോ. റിജി ജോൺ | Photo: PTI, Mathrubhumi

ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയതിനെതിരേ കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ നല്‍കിയ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് തിങ്കളാഴ്ചയാണ് ഹര്‍ജി പരിഗണിക്കുന്നത്. റിജി ജോണിന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയത് ജസ്റ്റിസ് എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്. ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാര്‍ക്ക് എതിരെ നടപടി ആരംഭിച്ചത്. മറ്റ് വൈസ് ചാന്‍സലര്‍മാര്‍ക്ക് എതിരേ നടപടി സ്വീകരിക്കാന്‍ ഡോ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന് അതി നിര്‍ണായകമായ കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നത്.കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യു.ജി.സി. ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. റിജി ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2018-ലെ യു.ജി.സി. ചട്ടം പ്രകാരം രൂപീകരിക്കാത്ത സെര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാന്‍സിലര്‍ ആയി നിയമിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാല്‍ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റില്‍ പെട്ടവയാണ്. അതിനാല്‍ ഫിഷറീസ് സര്‍വ്വകലാശാലക്ക് യു.ജി.സി. ചട്ടം ബാധകമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1998, 2010, 2018 വര്‍ഷങ്ങളിലെ യു.ജി.സി. ചട്ടങ്ങളുടെ പരിധിയില്‍ നിന്ന് കാര്‍ഷിക സര്‍വകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോണ്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി. പ്രതിനിധി ഇല്ലാത്തതും നിയമനം റദ്ദാക്കുന്നതിന് കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റികളിലേക്ക് യു.ജി.സി. തങ്ങളുടെ വിദഗ്ധരെ അയക്കാറില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിലെ വിദഗ്ധരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. വിദേശ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ഉള്ള ഏക അപേക്ഷകന്‍ താന്‍ മാത്രം ആയിരുന്നു. അതിനാലാണ് തന്റെ പേര് മാത്രം സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷക ആനീ മാത്യു ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

Content Highlights: Supreme Court, DV Chandrachud, kufos vc, Riji John


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented