ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ഡിവൈ.എസ്.പിയെ സ്ഥലംമാറ്റി. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് പി.കോരയ്ക്കാണ് സ്ഥലമാറ്റം. കായംകുളത്തേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്.

അനീഷ് പി.കോരയുടെ പോസ്റ്റിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ചെയര്‍മാനായ കരുണ പാലിയേറ്റീവ് കെയര്‍ കാരുണ്യ പ്രവര്‍ത്തനം ധാരാളം നടത്തുന്നു, ഇത് ജനം അറിയാന്‍ വേണ്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നായിരുന്നു അനീഷ് വി.കോര കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. മറ്റു രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലെന്നും ആര്‍ക്കും വേണ്ടി വോട്ട്‌ അഭ്യാര്‍ഥന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.