സപ്ലൈകോ;13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കും


ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് നികുതി ഈടാക്കിയിരുന്നത് തുടരും. അതിൽ സർക്കാരിനൊന്നും ചെയ്യാനാകില്ല.

സപ്ലൈക്കോ. ഫയൽഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കി ഉടൻ ഉത്തരവ് പുറത്തിറക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി. ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നാൽ, പാക്കറ്റിൽ വിൽക്കുന്ന ചില ഭക്ഷ്യോത്പന്നങ്ങൾക്ക് ജി.എസ്.ടി. ചുമത്തി വിലകൂട്ടി വിൽക്കുന്നതായി വ്യാഴാഴ്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കൂട്ടിയ ജി.എസ്.ടി. സംസ്ഥാനത്ത് നടപ്പാക്കില്ലെന്നല്ല, 40 ലക്ഷത്തിൽത്താഴെ വിറ്റുവരവുള്ള കടകളിൽ കൂട്ടിയ ജി.എസ്.ടി. ഈടാക്കരുതെന്നാണ് സർക്കാർനിലപാട്. സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. ഈടാക്കുന്നില്ല. സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കൾക്ക് അപ്പപ്പോൾ പാക്ക് ചെയ്തുനൽകുന്നതാണ്. അവയ്ക്ക് ജി.എസ്.ടി. വാങ്ങില്ല. എന്നാൽ, ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് നികുതി ഈടാക്കിയിരുന്നത് തുടരും. അതിൽ സർക്കാരിനൊന്നും ചെയ്യാനാകില്ല.

അഞ്ചുശതമാനം ജി.എസ്.ടി. ചുമത്താനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിനുപിന്നാലെ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായാണ് കേരളത്തിലും ഉത്തരവിറക്കിയത്. സപ്ലൈകോയിൽ ജി.എസ്.ടി. ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി. ശുപാർശകൾ നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: നികുതിനിരക്ക് സംബന്ധിച്ച ജി.എസ്.ടി. കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാർ.

കൗൺസിലിന്റെ ശുപാർശകൾക്ക് ഉപദേശകസ്വഭാവം മാത്രമേയുള്ളൂവെന്നും അതുമുഴുവനും നടപ്പാക്കാൻ കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ ബാധ്യതയില്ലെന്നും മേയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതുസംബന്ധിച്ച് ഡോ. അമർ പട്‌നായിക്കിന്റെ ചോദ്യത്തിന് മറുപടിയായി ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് കേന്ദ്ര നിലപാട് രാജ്യസഭയെ അറിയിച്ചത്.

ജി.എസ്.ടി. കൗൺസിലിന്റെ ഭരണഘടനാ സംവിധാനത്തിൽ മാറ്റംവരുത്തുന്നതല്ല മോഹിത് മിനറൽസ് കേസിലെ സുപ്രീംകോടതി വിധിയെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നിരക്ക്, ഇളവുകൾ, ചട്ടങ്ങൾ എന്നിവ ജി.എസ്.ടി. കൗൺസിലിന്റെ ശുപാർശകൾ പ്രകാരം മാത്രമേ നടപ്പാക്കാവൂ എന്ന് കേന്ദ്ര, സംസ്ഥാന നിയമങ്ങൾ പറയുന്നു. അതിനാൽ കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. ഇതിൽ മാറ്റംവരുത്തുന്നതല്ല സുപ്രീംകോടതിയുടെ വിധി.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആയിരത്തിലേറെ തീരുമാനങ്ങൾ ജി.എസ്.ടി. കൗൺസിൽ എടുത്തിട്ടുണ്ട്. അതിൽ ഒന്നിന് മാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ബാക്കിയെല്ലാം പരസ്പര ധാരണ പ്രകാരമാണ്. വോട്ടെടുപ്പ് വേണ്ടിവന്ന വിഷയത്തിലും എതിർപ്പറിയിച്ച സംസ്ഥാനങ്ങളും ശുപാർശ നടപ്പാക്കി. വിശദമായ ചർച്ചകൾക്കുശേഷമാണ് കൗൺസിൽ തീരുമാനമെടുക്കുന്നത്. അതിനാൽ കേന്ദ്രവും സംസ്ഥാനങ്ങളും കൗൺസിലിന്റെ ശുപാർശകൾ മാറ്റമില്ലാതെ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlights: Supplyco will exempt 13 consumer goods from GST

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented