-
മല്ലപ്പള്ളി: സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം തടസപ്പെട്ടു. ചൊവ്വാഴ്ച രണ്ടില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ക്കാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഈപോസ് മെഷീനില്‍ തിങ്കളാഴ്ചയിലെ നമ്പറുകളായ പൂജ്യം, ഒന്ന് എന്നീ നമ്പറുകള്‍ മാത്രമാണ് വരുന്നത്. അതിനാല്‍ മറ്റ് നമ്പറുകള്‍ക്ക് കൊടുക്കാന്‍ കഴിയില്ലെന്ന് റേഷന്‍ കട ഉടമകള്‍ പറയുന്നു. മെഷീനില്‍ വരുന്ന നമ്പറുകളിലെ ഉപഭോക്താക്കള്‍ മിക്കവാറും പേരും കഴിഞ്ഞ ദിവസം വാങ്ങിയതിനാല്‍ ഇന്ന് വാങ്ങാന്‍ ആളില്ല. രണ്ടാം നമ്പറുകാര്‍ കാത്ത് നില്‍ക്കുകയും ചെയുന്നു.
കിറ്റുകളുടെ വിതരണം നീളുന്നത് റേഷന്‍കട ഉടമകളെ വലക്കുകയാണ്. അരി ഇറക്കി വയ്ക്കാന്‍ സ്ഥലമില്ലാത്തതാണ് മിക്കവരുടെയും പ്രശ്‌നം
Content Highlight: Supply of kit through ration shops was disrupted
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..