സ്വര്‍ണക്കടത്തിന് ഒത്താശ, പ്രതികളെ നിരന്തരംവിളിച്ചു; കസ്റ്റംസ് സൂപ്രണ്ട് നാടകീയമായി പോലീസ് പിടിയില്‍


ജയപ്രകാശ്/മാതൃഭൂമി ന്യൂസ്

പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പൻ

മലപ്പുറം: സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയില്‍. കരിപ്പൂര്‍ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ രണ്ടുപേരെ സഹായിക്കുന്നതിനിടെയാണ് മുനിയപ്പന്‍ പോലീസിന്റെ പിടിയിലായത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വര്‍ണവുമായി രണ്ടുപേരെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്. രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടന്‍തന്നെ തൊട്ടടുത്ത സ്ഥലത്തേക്ക് വരാന്‍ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്.

വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നവരെ കണ്ടാല്‍ മുനിയപ്പന്‍ സ്ഥിരമായി അവരെ പിടിച്ചുവച്ച് പാസ്‌പോര്‍ട്ട് വാങ്ങിയശേഷം വിട്ടയക്കും. ഇതിനുശേഷം പാസ്‌പോര്‍ട്ട് തിരികെ ലഭിക്കണമെങ്കില്‍ വലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരത്തില്‍ നാലുദിവസംകൊണ്ട് കൈക്കൂലിയായി വാങ്ങിയ 4.95 ലക്ഷം രൂപ ഇയാളുടെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തി. സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്നത് പതിവാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം.

അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടന്‍തന്നെ പ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ ഇനി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കസ്റ്റംസാണ്.

സ്വര്‍ണക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങള്‍ നേരത്തേയും പുറത്തുവന്നതാണ്. നിരവധി കേസുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടുന്ന അത്യപൂര്‍വ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്.

Content Highlights: superintendent of customs taken into custody for conniving in gold smuggling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented