തിരുവനന്തപുരം: കോവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പൂര്‍ണ്ണമായും പിന്‍വലിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോക യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായതായാണ് സൂചന. തീരുമാനം ഔദ്യോഗികമായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും.

അതേ സമയം കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ വാര്‍ഡുതല ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടര്‍ന്നേക്കും. കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡിനെ സ്വയം പ്രതിരോധിക്കാനുള്ള പുതിയ കാമ്പയിനും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.