കാട്ടാനയിറങ്ങിയതിന്റെ സി.സി.ടി.വി. ദൃശ്യം | Photo: Screengrab/ CCTV Visuals
സുല്‍ത്താന്‍ബത്തേരി: വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വയനാട് സുല്‍ത്താന്‍ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി. റോഡിലൂടെ നടന്നുവന്ന യാത്രക്കാരനുനേരെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണുപോയ യാത്രക്കാരനെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആന കൂടുതല്‍ ആക്രമണത്തിന് മുതിർന്നില്ല. സുബൈര്‍ കുട്ടി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗൂഡല്ലൂരില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ പി.എം- 2 എന്ന ആനയാണ് ടൗണിലിറങ്ങിയത്. 50ലധികം വീടുകളും ഈ കാട്ടാന തകര്‍ത്തിരുന്നു. പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തി. വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്നു നില്ക്കുന്ന സ്ഥലമാണ് ബത്തേരി ടൗണ്‍.
നിലവില്‍ ആന കാട്ടിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്. പാലക്കാട് പി.ടി-7 എന്ന ആനയെ തളയ്ക്കാന്‍ പോയ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ആര്.ആര്.ടി. സംഘം വയനാട്ടിലേക്ക് തിരിച്ചു.
Content Highlights: sultan batheri town wild elephant attack against walking person
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..