ഒപ്പംതാമസിച്ച സ്ത്രീയെ കാണാനില്ല, പരാതി അന്വേഷിച്ചില്ല; സ്റ്റേഷനുമുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം


തിരുവനന്തപുരത്തുണ്ടെന്നും ഹോം നഴ്സായി ജോലിനോക്കുകയാണെന്നും യുവതി അറിയിച്ചു. ഷൈജുവിനെക്കൊണ്ടും ഇവരോട് സംസാരിപ്പിച്ചിരുന്നുവെന്നും പോലീസ്‌

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

പുത്തൂര്‍: ഒപ്പം താമസിച്ച സ്ത്രീയെ കാണാനില്ലെന്നു പരാതിനല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് ആരോപിച്ച് പുത്തൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം.

കോട്ടാത്തല കൊഴുവന്‍പാറയ്ക്കുസമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകരവീട്ടില്‍ ഷൈജു(47)വാണ് ആത്മഹത്യക്കുശ്രമിച്ചത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഓടിയെത്തി പിടിച്ചുമാറ്റിയതിനാല്‍ തീ കൊളുത്താനായില്ല.

പോലീസ് പറഞ്ഞത്: പരാതികിട്ടിയപ്പോള്‍ത്തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇവര്‍ വിവാഹം കഴിച്ചിട്ടില്ല. പരാതിയുമായി എത്തിയപ്പോള്‍ത്തന്നെ യുവതിയെ ഫോണില്‍ വിളിച്ചു. തിരുവനന്തപുരത്തുണ്ടെന്നും ഹോം നഴ്സായി ജോലിനോക്കുകയാണെന്നും അറിയിച്ചു. ഷൈജുവിനെക്കൊണ്ടും ഇവരോട് സംസാരിപ്പിച്ചിരുന്നു. ബുധനാഴ്ച ഇവരെ തിരുവനന്തപുരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Content Highlights: suicide attempt infront of police station

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented