പുഴയിൽ ചാടിയ മാത്യുവിനെ അഗ്നിരക്ഷാസേന കരക്കെത്തിക്കുന്നു | Screengrab : News Video
തൊടുപുഴ: പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യാശ്രമം. തൊടുപുഴ കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് തൊടുപുഴ പോലീസ് സ്റ്റേഷന് സമീപത്തുള്ള പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് വിവാഹിതനാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായത്.
പോലീസ് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് മാത്യു ജോര്‍ജും ഒപ്പം താമസിക്കുന്ന നെടുങ്കണ്ടം സ്വദേശിനിയായ പെണ്‍കുട്ടിയും സ്റ്റേഷനില്‍ ഹാജരായത്. വിവാഹിതനാണെന്നും ഒരു വയസുള്ള കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ പെണ്‍കുട്ടിയോട് യുവാവ് മറച്ചുവെച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനിടെ ഇക്കാര്യം മനസിലാക്കിയതോടെ യുവാവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി താത്പര്യം പ്രകടിപ്പിച്ചു.
ഇതോടെ യുവാവ് പോലീസ് സ്റ്റേഷന് സമീപത്തുള്ള പുഴയിലേക്ക് എടുത്തുചാടി. വെള്ളത്തില്‍ ചാടിയ ഇയാള്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചുകിടന്നു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കരക്കെത്തിച്ചത്. യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
യുവാവിന്റെ നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാന്‍ സാധിച്ചെന്നു പോലീസ് വ്യക്തമാക്കി. ആത്മഹത്യാശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: Suicide attempt, Thodupuzha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..