മദ്യലഹരിയില്‍ ബൈക്കില്‍, പോലീസ് തടഞ്ഞപ്പോള്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം


അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ്.ഐ. പി. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തവേയാണ് സംഭവം.

ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചയാളെ പോലീസ് രക്ഷിക്കാൻ ശ്രമിക്കുന്നു

താമരശ്ശേരി: ബൈക്ക് തടഞ്ഞുനിര്‍ത്തിയ പോലീസിനുമുന്നില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി ചുങ്കം ജങ്ഷനുസമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.

അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ്.ഐ. പി. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തവേയാണ് സംഭവം.

ചുങ്കം ജങ്ഷനുസമീപത്തെ സിവില്‍ സപ്ലൈസ് ഓഫീസിനുമുന്നിലേക്ക് പോലീസ് ബൈക്ക് നിര്‍ത്തിച്ചു. ഇയാള്‍ മദ്യപിച്ചനിലയിലായിരുന്നു. ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടുതരികയുള്ളൂവെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത കടയിലേക്കുപോയി രണ്ട് ബ്ലേഡുമായി തിരികെവന്ന അബ്ദുസലാം അതിലൊന്നുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. മുറിവേല്‍പ്പിക്കാനുള്ള കാരണമന്വേഷിച്ചപ്പോള്‍ കുടുംബപ്രശ്‌നം കൊണ്ടുള്ള മാനസിക വിഷമമാണെന്നായിരുന്നു മറുപടി.

തുടര്‍ന്ന് ചെറിയതോതില്‍ ചോരവാര്‍ന്ന നിലയില്‍ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകുംവരെ ചികിത്സയ്ക്കുവിധേയനാവാന്‍ വിസമ്മതിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented