രാവിലെ എഴുന്നേൽക്കുമ്പോൾ അരയ്ക്കുതാഴെ ചലനശേഷിയില്ല; ആ ദിവസമോർക്കുമ്പോൾ സുധീഷിന്റെ മിഴി നിറയും


വീട്ടിലെ മുറിയിൽ പ്രാഥമിക കൃത്യം പോലും കിടന്നു നിർവഹിക്കേണ്ട അവസ്ഥയിലായി ജീവിതം. എങ്കിലും ഈ 44-കാരന്റെ മനസ്സ്‌ തളർന്നില്ല. ജീവിക്കാനുള്ള വക കണ്ടെത്താൻ ലോട്ടറി വിൽക്കാൻ തീരുമാനിച്ചു

• തളർന്നുകിടക്കുന്ന സുധീഷ്‌ ലോട്ടറി വിൽക്കാനുള്ള മുന്നൊരുക്കം നടത്തുന്നു

കാഞ്ഞങ്ങാട്: ആ ദിവസത്തെക്കുറിച്ചു പറയുമ്പോൾ വിഷ്ണുമംഗലത്തെ സുധീഷിന്റെ മിഴികൾ നിറഞ്ഞൊഴുകും. 2020 നവംബർ 20. നെഞ്ചുവേദനയെത്തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുത്രിയിലെത്തിയതാണ്. അവർ കുത്തിവെപ്പ് നൽകി. വീട്ടിലെത്തി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ നടുവേദന. ഡോക്ടറോട് സംസാരിച്ചപ്പോൾ വേദനസംഹാരി ഗുളിക കഴിച്ചാൽ മതിയെന്നു പറഞ്ഞു. അതു കഴിച്ച് ഉറങ്ങിയതാണ്. പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ കഴിയുന്നില്ല. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു.

മംഗളൂരുവിലേതുൾപ്പെടെയുള്ള ആശുത്രികളിൽ കാണിച്ചു. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിൽ ഒരുവർഷം കിടന്നു. ഒരു ഫലവുമുണ്ടായില്ല. വീട്ടിലെ മുറിയിൽ പ്രാഥമിക കൃത്യം പോലും കിടന്നു നിർവഹിക്കേണ്ട അവസ്ഥയിലായി ജീവിതം. എങ്കിലും ഈ 44-കാരന്റെ മനസ്സ്‌ തളർന്നില്ല. ജീവിക്കാനുള്ള വക കണ്ടെത്താൻ ലോട്ടറി വിൽക്കാൻ തീരുമാനിച്ചു.

എങ്ങനെ വിൽക്കുമെന്ന ലോട്ടറി മൊത്തവിതരണക്കാരൻ പുല്ലൂരിലെ വിനോദിന്റെ ചോദ്യത്തിന് ഉപായം പറഞ്ഞത് സുധീഷ് തന്നെ. ലോട്ടറിടിക്കറ്റുകൾ തനിക്ക് എത്തിച്ചു തരിക. അതിന്റെ നമ്പർ സുഹൃത്തുക്കൾക്കു കൈമാറും. അവർ ഗൂഗിൾ പേ വഴി പണം നൽകും. പരീക്ഷണാടിസ്ഥാനത്തിൽ നാലും അഞ്ചും പിന്നീട് എണ്ണം കൂട്ടിയും വില്പന സജീവമാക്കി. ഇപ്പോൾ ഒരു ദിവസം 50-ൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്നു. സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ഉടമസ്ഥന് എത്തിച്ചുകൊടുക്കും.

സുധീഷ് നേരത്തെ ഒൻപതുവർഷം വിദേശത്ത്‌ ജോലിചെയ്തിരുന്നു. തിരിച്ചെത്തി ഇവിടെ നാടൻപണിയുമായി മുന്നോട്ട്പോകുമ്പോഴാണ് ശരീരം തളർന്നത്. വീട്ടിൽ അമ്മ കല്യാണിയും ഭാര്യ വനിതയുമാണുള്ളത്. പുല്ലൂർ വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രത്തിനടുത്തെ ‘തലക്കുളം’ വീട്ടിൽ താമസിക്കുന്ന സുധീഷിനെ ലോട്ടറിയെടുത്തോ അല്ലാതെയോ സഹായിക്കാം. ഫോൺ: 8921336140.

Content Highlights: Sudheesh selling lottery - a survival story of sudheesh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented