കെ.സുധാകരൻ, ശശി തരൂർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ നേരിട്ട് പങ്കെടുക്കില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുധാകരന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഔദ്യോഗികമായി തന്നെ അദ്ദേഹം ഇത് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസും പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവിന്റെ നേതാക്കളും അറിയിച്ചിരിക്കുന്നത്.
ശശി തരൂരാണ് കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുവരും ഒരേ വേദിയിലെത്തും എന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്രസക്തി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിലവില്‍ തരൂരുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ രണ്ടുതട്ടില്‍ നില്ക്കുന്ന ഘട്ടത്തില്‍ ഇരുവരും ഒരു വേദിയിലെത്തുമ്പോള്‍ കെ. സുധാകരന് എന്തു സമീപനം സ്വീകരിക്കും എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ശശി തരൂര്‍ ഇന്ന് കൊച്ചിയിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ തരൂരും സതീശനും പങ്കെടുക്കുന്നത് വ്യത്യസ്ത സമയങ്ങളിലായതിനാല്‍ ഇരുവരും ഒന്നിച്ചൊരു വേദിയിലെത്തില്ല.
Content Highlights: sudhakaran to inaugrate congress professional conclave through online
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..