കെ.യു.ആർ.ടി.സി.യുടെ ലോഫ്ലോർ എ.സി. ബസ് ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നു | Photo: Mathrubhumi
ഷൊർണൂർ: യാത്രയ്ക്കിടെ പെട്ടെന്ന് നിർത്തിയ കെ.യു.ആർ.ടി.സി.യുടെ ലോഫ്ലോർ ബസിനകത്ത് വീണ് യാത്രക്കാരന് കാലിന് പരിക്കേറ്റു. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ലോഫ്ലോർ ബസിലെ ഡ്രൈവർ നൗഷാദിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടത്. വാടാനാംകുറിശ്ശി കാരക്കാട് സ്വദേശി അലിക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ 12-നായിരുന്നു സംഭവം. ആലപ്പുഴയിൽനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. കുളപ്പുള്ളിയിൽ ബസ്സ്റ്റാൻഡിനുമുന്നിൽ ബ്രേക്കിട്ടപ്പോൾ അലി ബസിനകത്ത് വീഴുകയായിരുന്നു.
അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചരാവിലെ ബസ് കസ്റ്റഡിയിലെടുത്തു. ദീർഘദൂര ബസ്സായതിനാലാണ് കസ്റ്റഡിയിലെടുക്കാൻ താമസിച്ചതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ബസ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം വിട്ടുകൊടുക്കുകയും ചെയ്തു.
Content Highlights: Sudden braking, passenger falls inside bus, injured the driver was arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..